
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (ഖിഫ്) സംഘടിപ്പിക്കുന്ന ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ദോഹയില്‍ ആവേശകരമായ തുടക്കം. ആദ്യ ദിനത്തിലെ മത്സരങ്ങളില്‍ ഓര്‍ബിറ്റ് എഫ് സി, മേറ്റ്സ് ഖത്തറിനെയും (2- 1) എമര്‍ജന്‍സ് എഫ് സി, മിലനിയം എഫ് സി യെയും (1- 0) പരാജയപ്പെടുത്തി. ഹിലാല്‍ എഫ് സി- ഇന്‍ഫിനിറ്റി എഫ് സി (0- 0), ഫ്രൈഡേ ഫിഫ മഞ്ചേരി- എഫ് സി ഖത്തര്‍ മഞ്ഞപ്പട (1- 1) മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

വെള്ളിയാഴ്ച നടന്ന രണ്ടാം ദിന മാച്ചുകളില്‍ ഒറിക്സ് എഫ് സി കാസര്ഗോഡിനെതിരെ ദെസ്പരാഡോസ് എഫ് സിയും (3- 2) ഫ്രണ്ട്സ് എഫ് സിക്കെതിരെ ഈഗിള്‍സ് എഫ് സിയും (3- 0) മാവറിക്സ് എഫ് സിക്കെതിരെ ബൈസെന്ടൈന് എഫ് സിയും (4- 0) വിജയം നേടി. ഖത്തര്‍ മാസ്റ്റേഴ്സിനെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നാസ്ഗാര്‍ഡ് എഫ് സിയും ഫ്രൈഡേ ഫിഫ മഞ്ചേരിയെ 2-1ന് തോല്‍പ്പിച്ചു മേറ്റ്സ് ഖത്തറും മികച്ച പ്രകടനം കാഴ്ചവച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം പ്രസിഡന്റ് ഷറഫ് പി ഹമീദ് ഈസക്ക അനുസ്മരണ പ്രഭാഷണം നടത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എന്‍ കെ എം ഷൗക്കത്ത് അനുസ്മരണ സന്ദേശം വായിച്ചു.
തുടര്‍ മത്സരങ്ങള്‍ വരും വാരാന്ത്യങ്ങളില്‍ നടക്കും.

