
മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ ബഹ്റൈന്‍ സംഘടിപ്പിച്ച വാര്‍ഷിക കായികമേള 2026 സല്‍മാനിയ അല്‍ ഖാദിസിയ ക്ലബില്‍ ആവേശകരമായി നടന്നു. പാക്ടിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇത്തവണത്തെ കായികമേള വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്.

നാല് ഗ്രൂപ്പുകളിലായി മത്സരാര്‍ഥികളെ തിരിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ 200-ലധികം പേര്‍ പങ്കെടുത്തു. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായി. മത്സരവിജയികള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

അംഗങ്ങള്‍ക്കിടയില്‍ ശാരീരിക ക്ഷമതയും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്ട് എല്ലാ വര്‍ഷവും കായികമേള സംഘടിപ്പിക്കുന്നത്. പാക്ട് പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍ സ്വാഗതം പറഞ്ഞു.
കേരള നിയമസഭയിലെ ചിറ്റൂര്‍ നിയോജകമണ്ഡലം എം എല്‍ എ സുമേഷ് അച്യുതന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കായികമേള ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങില്‍ സംസാരിച്ച സുമേഷ് അച്യുതന്‍ എം എല്‍ എ ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയില്‍ കായിക വിനോദങ്ങളും ശാരീരിക ക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി പാക്ട് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പാക്ട് ചീഫ് കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, ധന്യ രാഹുല്‍, സുധീര്‍, സജിത സതീഷ്, ഉഷ സുരേഷ്, ജഗദീഷ് കുമാര്‍, സല്‍മാനുല്‍ ഫാരിസ്, ദീപക് വിജയന്‍, രാംദാസ് നായര്‍, അനില്‍ കുമാര്‍, സതീഷ് ഗോപാലകൃഷ്ണന്‍, മൂര്‍ത്തി നൂറാനി, ഇ വി വിനോദ്, ഷീബ ശശി, രമ്യ സുധി, രാമുണ്ണി കൊടൂര്‍, ബാബു കൃഷ്ണന്‍, സുരേഷ് (കെ പി എം ജി) തുടങ്ങിയവര്‍ പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു.

