
ദോഹ: പ്രശസ്ത മലയാള സാഹിത്യകാരനും നോവലിസ്റ്റുമായ ടി ഡി രാമകൃഷ്ണന് ദോഹയിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) ലൈബ്രറി സന്ദര്‍ശിച്ചു. സംസ്കൃതി സംഘടിപ്പിച്ച സി വി ശ്രീരാമന് കഥാപുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഖത്തറിലെത്തിയത്.

മലയാള സാഹിത്യത്തില്‍ വ്യത്യസ്തമായ ആഖ്യാനശൈലിയും ശക്തമായ പ്രമേയങ്ങളുംകൊണ്ട് ശ്രദ്ധേയനായ ടി ഡി രാമകൃഷ്ണന് മൂന്നാം തവണയാണ് എഫ് സി സി ലൈബ്രറി സന്ദര്‍ശിക്കുന്നത്. പ്രവാസി സമൂഹത്തില്‍ വായനയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതില്‍ ലൈബ്രറികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം തന്റെ പുസ്തകം എഫ് സി സി ലൈബ്രറിയിലേക്ക് സമ്മാനിച്ചു.
