കൊച്ചിയില്‍ ആദ്യ ‘ഡൊമിസില്‍ ഹോം’ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ തുറന്ന് എച്ച് ടി എല്‍ ഗ്രൂപ്പ്

Web Desk
2 Min Read

കൊച്ചി: അപ്‌ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചര്‍ രംഗത്തെ ആഗോള മുന്‍നിരക്കാരായ എച്ച് ടി എല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് കേരളത്തിലെ ആദ്യ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറായ ‘ഡൊമിസില്‍ ഹോം’ കൊച്ചിയില്‍ തുറന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പൊതുമരാമത്ത് മന്ത്രി പി കെ ബഷീറും ചേര്‍ന്നാണ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. 15,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയിരിക്കുന്ന ഷോറൂമില്‍ ജര്‍മ്മന്‍ ബ്രാന്‍ഡുകളായ ഡൊമിസില്‍, ഫാബ്രിക്ക, ഇറ്റാലിയന്‍ ബ്രാന്‍ഡായ കോറിയം എന്നിവയുടെ ശേഖരങ്ങളാണ് ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നത്.

city exchange

ലിവിംഗ്, ഡൈനിംഗ്, ബെഡ്റൂം ഫര്‍ണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. കൊച്ചിയിലെ ഉദ്ഘാടനത്തോടെ ‘ഡൊമിസില്‍ ഹോം’ എന്ന ആശയം ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് എച്ച് ടി എല്‍ ഗ്രൂപ്പ്. പ്രധാനമായും ഫ്രാഞ്ചൈസി മാതൃകയിലൂടെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിപണികളിലൊന്നായാണ് ഗ്രൂപ്പ് കേരളത്തെ കാണുന്നത്. പ്രീമിയം വാച്ച് വിപണിയിലെ പ്രമുഖരായ സ്വിസ് ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് എച്ച് ടി എല്‍ ലക്ഷ്വറി ഹോം ഫര്‍ണിഷിംഗ് മേഖലയിലേക്ക് കടക്കുന്നത്.

കേരളത്തിലെ പ്രീമിയം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച അന്താരാഷ്ട്ര ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ സാധ്യതയാണ് തുറന്നിടുന്നതെന്ന് കമ്പനി വിലയിരുത്തുന്നു. ആഗോള ഡിസൈന്‍ പ്രവണതകളെക്കുറിച്ച് ഉപഭോക്താക്കള്‍ കൂടുതല്‍ ബോധവാന്മാരാകുന്ന സാഹചര്യത്തില്‍, യൂറോപ്യന്‍ ബ്രാന്‍ഡുകളുടെ പാരമ്പര്യവും ഡിസൈന്‍ വൈദഗ്ധ്യവും ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് എച്ച് ടി എല്‍ ഗ്രൂപ്പ് സഹസ്ഥാപകന്‍ ഫുവാ യോംഗ് ടാറ്റ് പറഞ്ഞു. വീടുകള്‍ മനോഹരമാക്കുന്നതില്‍ മലയാളികള്‍ പുലര്‍ത്തുന്ന സവിശേഷമായ താത്പര്യം കണക്കിലെടുത്താണ് ആദ്യ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചതെന്ന് ഡൊമിസില്‍ കണ്‍ട്രി ഹെഡ് (ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക) മനോജ് നായര്‍ വ്യക്തമാക്കി.

ഉത്പന്നങ്ങളുടെ ആധികാരികതയ്ക്കും കരകൗശല മികവിനും പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവമായിരിക്കും ഡൊമിസില്‍ ഹോം നല്‍കുകയെന്ന് സ്വിസ് ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഹാഫിസ് സലാഹുദ്ദീന്‍ പറഞ്ഞു. 1976-ല്‍ സിംഗപ്പൂരില്‍ സ്ഥാപിതമായ എച്ച് ടി എല്‍ ഗ്രൂപ്പിന് അമ്പതിലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. നിലവില്‍ ഇന്ത്യയിലെ 16 നഗരങ്ങളിലായി 32 സ്റ്റോറുകളാണ് ഗ്രൂപ്പിനുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!