എം ഡി പരീക്ഷയില്‍ കേരളത്തില്‍ രണ്ടാം റാങ്ക് തിളക്കവുമായി ദോഹയിലെ ഡോ. നിഹാര മന്മദന്‍

Web Desk
1 Min Read

ദോഹ: ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എം ഡി) കമ്മ്യൂണിറ്റി ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ പരീക്ഷയില്‍ കേരളത്തില്‍ രണ്ടാം റാങ്ക് നേടി ദോഹയിലെ പ്രവാസി സമൂഹത്തിന് അഭിമാനമായി ഡോ. നിഹാര മന്‍മദന്‍. ദോഹയിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ക്യാമ്പസ് ഡിവിഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ. മന്‍മദന്‍ മമ്പള്ളിയുടെയും പ്രീഷ്മ കായക്കണ്ടിയുടെയും മകളാണ്.

city exchange

ദോഹയിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍നിന്ന് 2015-ല്‍ സ്‌കൂളിലെ രണ്ടാം ടോപ്പറായാണ് നിഹാര സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. മകളുടെ ഈ നേട്ടം അവളുടെ അക്കാദമിക യാത്രയില്‍ വഴികാട്ടികളായ അധ്യാപകര്‍ക്ക് സമര്‍പ്പിക്കുന്നതായി പിതാവ് പ്രൊഫ. മന്‍മദന്‍ മമ്പള്ളി പറഞ്ഞു. വിജയത്തിന് പിന്നില്‍ അധ്യാപകര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റെസിഡന്‍സി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ. നിഹാര.

Share This Article
Leave a Comment
error: Content is protected !!