

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ 37 ടണ്‍ ഭക്ഷണവും വൈദ്യ സഹായവുമായി ഖത്തര്‍ വിമാനം. ഈജിപ്തില്‍ നിന്നും ഗസ മുനമ്പിലേക്ക് വസ്തുക്കളെത്തിക്കും.

ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്നുള്ള ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയിലും ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.
