
ദോഹ: പ്രവാസി ദോഹയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രൊഫ. എം എന്‍ വിജയന്‍ സ്മാരക പ്രബന്ധ മത്സരത്തില്‍ രചനകള്‍ സമര്‍പ്പിക്കാനുള്ള തിയ്യതി ഡിസംബര്‍ 15 വരെ നീട്ടി. ചിന്തയുടെ സ്വാതന്ത്ര്യവും വിയോജിപ്പിന്റെ ധൈര്യവും: എം എന്‍ വിജയന്‍ നല്‍കുന്ന പാഠങ്ങള്‍ എന്ന വിഷയത്തിലാണ് പ്രബന്ധ മത്സരം.

ഖത്തറില്‍ താമസിക്കുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. ഓരോ വ്യക്തിക്കും ഒരു പ്രബന്ധമാണ് സമര്‍പ്പിക്കാന്‍ സാധിക്കുക. സാധുവായ ഖത്തര്‍ ഐ ഡി കോപ്പി സമര്‍പ്പണത്തോടൊപ്പം ചേര്‍ക്കണം.

മലയാളത്തിലാണ് പ്രബന്ധം എഴുതേണ്ടത്. എ4 സൈസിലുള്ള മൂന്നു പേജ് ടൈപ്പ് ചെയ്തതോ വ്യക്തമായി എഴുതിയതോ ആയ പ്രബന്ധം 1200 മുതല്‍ 1800 വരെയുള്ള വാക്കുകളില്‍ ആയിരിണം.
ടൈപ്പ് ചെയ്ത് അയക്കുന്ന പ്രബന്ധങ്ങള്‍ക്ക് കുറഞ്ഞത് 12 സൈസ് ഫോണ്ട് ഉപയോഗിക്കണം.
പ്രബന്ധത്തിന്റെ ഉള്ളടക്കത്തില്‍ എഴുതിയ ആളെ തിരിച്ചറിയുന്ന വിവരങ്ങളായ പേര്, ഫോണ്‍ നമ്പര്‍, മുതലായവ ഉള്‍പ്പെടുത്തരുത്.
പ്രബന്ധം ഇമെയില്‍ മുഖേന മാത്രം സമര്‍പ്പിക്കണം.
ഇമെയിലില്‍ പൂര്‍ണ്ണമായ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ഖത്തര്‍ ഐഡി കോപ്പി (സ്‌കാന്‍ ചെയ്ത രൂപത്തില്‍) എന്നിവ ഉണ്ടായിരിക്കണം. [email protected] എന്ന വിലാസത്തിലാണ് പ്രബന്ധങ്ങള്‍ അയക്കേണ്ടത്. വൈകി ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുകയില്ല.
പ്രമുഖ സാഹിത്യ നിരൂപകരും എഴുത്തുകാരും അടങ്ങിയ ഒരു വിദഗ്ധ ജൂറി പ്രബന്ധങ്ങള്‍ വിലയിരുത്തും. ഫലം ഡിസംബര്‍ 25ന് പ്രസിദ്ധീകരിക്കും.
പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനത്തിന് അയ്യായിരം രൂപ ലഭിക്കും. സമ്മാനങ്ങള്‍ ഖത്തറില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലോ 55519754, 55404166 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

