അബ്ദുല്‍ റഹ്മാന്‍ കുറുകത്താണിക്കു യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ബുറൈദ: മുപ്പത്തിമൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഐ സി എഫ് സൗദി സെന്‍ട്രല്‍ പ്രൊവിന്‍സ് പബ്ലിക്കേഷന്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കുറുകത്താണിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പും ഉപഹാരവും നല്‍കി ആദരിച്ചു.

city exchange

അല്‍ ഖസീം സെന്‍ട്രല്‍ ഐ സി എഫ് പ്രസിഡണ്ട്
അബ്ദുല്‍ ഖാദിര്‍ ബാഖവി വിളയൂര്‍ അധ്യക്ഷത വഹിച്ചങ്ങ് ഷമീര്‍ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സകാക്കിര്‍, സെന്‍ട്രല്‍ വെല്‍ഫയര്‍ സെക്രട്ടറി മന്‍സൂര്‍ ഹാജി കൊല്ലം, ബുറൈദ സെക്ടര്‍ സെക്രട്ടറി സ്വാലിഹ് പെരുമ്പിലാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അബ്ദുല്‍ റഹ്മാന്‍ കുറുകത്താണി മറുപടി പ്രസംഗം നടത്തി. മത- സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തു ഇക്കാലയവിലെ സഹകരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഖസീമിലെ മലയാളി സമൂഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!