വിദ്വേഷ പ്രചരണം നടത്തിയ മാധ്യമ പ്രവര്‍ത്തകന് അഞ്ചു വര്‍ഷം തടവ്; രണ്ടുപേരെ വെറുതെവിട്ടു

Web Desk
1 Min Read

ദുബായ്: ഫുട്ബോള്‍ മത്സരത്തിനിടെ വിദ്വേഷ പ്രചരണം നടത്തിയ കുറ്റത്തിന് യു എ ഇയില്‍ മാധ്യമ പ്രവര്‍ത്തകന് തടവുശിക്ഷ. യു എ ഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ് ടെലിവിഷന്‍ ജേണലിസ്റ്റിന് ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷം തടവും 1360 ഡോളര്‍ പിഴയുമാണ് ശിക്ഷയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം നേരിട്ടിരുന്ന മറ്റ് രണ്ട് മാധ്യമ പ്രവര്‍ത്തകരെ പ്രോസിക്യൂഷന്‍ വെറുതെവിട്ടു.

city exchange

ശിക്ഷിക്കുകയും വെറുതെ വിടുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

യു എ ഇ- ഇറാഖ് ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭ്യമല്ലെന്നും വിദ്വേഷം ജനിപ്പിക്കുന്നതാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിരീക്ഷണം.

- Advertisement -
Ad image

മത്സരത്തിന്റെ സംപ്രേഷണം തുടങ്ങുന്നതിന് മുന്‍പായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ പരാമര്‍ശമുണ്ടായത്. അതുകൊണ്ടുതന്നെ പരാമര്‍ശം ടി വിയില്‍ വന്നിരുന്നില്ല. എങ്കിലും മറ്റാരോ ഇവരുടെ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും തുടര്‍ന്ന് സ്പോര്‍ട്സ് ചാനലിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ അബുദാബി മീഡിയ പുറത്താക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!