ബി ജെ പിക്കും തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും ഫേസ്ബുക്കിന്റെ അതിരുവിട്ട സഹായമെന്ന റിപ്പോര്‍ട്ട് വീണ്ടും

Web Desk
1 Min Read

ന്യൂഡല്‍ഹി: ബി ജെ പിയോടും തീവ്രഹിന്ദുത്വ സംഘടനകളോടും ഫേസ്ബുക്കിന് മൃദുസമീപനമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും പുറത്ത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബി ജെ പിക്കും ബി ജെ പി നേതാക്കള്‍ക്കും പ്രത്യേക പരിഗണനയും സഹായവുമാണ് ഫേസ്ബുക്ക് നല്കിയതെന്ന് ഒടുവില്‍ പുറത്തുവിട്ടിരിക്കുന്നത് കമ്പനിയുടെ മുന്‍ ഡാറ്റാ സൈന്റിസ്റ്റ് സോഫി ഷാന്‍ങ്.

city exchange

ബി ജെ പി, കോണ്‍ഗ്രസ്, ആംആദ്മി എന്നീ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ബി ജെ പിയുടെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചില്ലെന്നും മറ്റു രണ്ടു പാര്‍ട്ടികളുടേയും അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്നും സോഫി ഷാന്‍ങ് പറഞ്ഞു.

അഞ്ച് നെറ്റ് വര്‍ക്കുകളില്‍ നാലെണ്ണം നീക്കം ചെയ്‌തെങ്കിലും അവസാന നിമിഷത്തിലാണ് അഞ്ചാമത്തേത് ബി ജെപി നേതാവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതെന്നും അതോടെ അത് നീക്കം ചെയ്യുന്നത് നിര്‍ത്തിവെച്ചുവെന്നും അവര്‍ പറഞ്ഞു. പിന്നീട് ഈ അക്കൗണ്ടിനെതിരെ എന്ത് നടപടി സ്വീകരിച്ചത് ആരും പറഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സോഫിയയുടെ ആരോപണങ്ങള്‍ ഫേസ്ബുക്ക് നിഷേധിച്ചു.

- Advertisement -
Ad image

നേരത്തെയും ഫേസ്ബുക്ക് ബി ജെ പിക്ക് അതിരുവിട്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് മുന്‍ ജീവനക്കാരന്‍ മാര്‍ക്ക് ലൂക്കി പുറത്തുവിട്ടിരുന്നു. ഡല്‍ഹി കലാപത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്ന വിവരമാണ് ലൂക്കി പറഞ്ഞത്.

ബി ജെ പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായും കണ്ടെത്തിയിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ് ദളിനോട് ഫേസ്ബുക്ക് മൃദുസമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകരമായ സംഘടനയായി ഫേസ്ബുക്കിന്റെ സുരക്ഷാ സംഘം തന്നെ ടാഗ് ചെയ്ത സംഘടനാണ് ബജ്രംഗ്ദള്‍. എന്നാല്‍ ഫേസ്ബുക്ക് തന്നെ ഈ സംഘടനയ്ക്ക് അനുകൂലമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!