

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിലെ ജനങ്ങളുടെ ആശങ്ക സര്‍ക്കാറിനെ അറിയിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് ഗവര്‍ണര്‍ ഇത് പറഞ്ഞത്.

തമിഴ്നാട് സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നു പറഞ്ഞ ഗവര്‍ണര്‍ മുല്ലപ്പെരിയാര്‍ പഴക്കമുള്ള അണക്കെട്ടാണെന്നും പറഞ്ഞു. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കോടതി ഇടപെടണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
