
ദോഹ: വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഖത്തറില്‍ ശക്തമായ കാറ്റും മഴയുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഈ സമയത്ത് ആവശ്യമായ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളെ ഉണര്‍ത്തി.

താഴേക്ക് കുത്തിയടിക്കുന്ന കാറ്റും തുറന്ന സ്ഥലങ്ങളില്‍ ദൂരക്കാഴ്ചയിലെ കുറവ്, ആലിപ്പഴ വീഴ്ചയ്ക്കുള്ള സാധ്യത എന്നിവയുമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
