
അബൂദബി: ആഗസ്ത് 20 മുതല്‍ നിരവധി പൊതുഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമാകുന്നു. എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷ്യമിട്ട വിഭാഗത്തില്‍ 93 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
ഷോപ്പിംഗ് സെന്ററുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ക്ക് പുറത്തുള്ള റീട്ടയില്‍ ഔട്ട്‌ലെറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ജിമ്മുകള്‍, വിനോദ കേന്ദ്രങ്ങള്‍, കായിക പരിപാടികള്‍ തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയിലാകും. എന്നാല്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാക്സിനെടുക്കുന്നതില്‍ ഇളവുള്ള വിഭാഗത്തിനും 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഒഴികെ എല്ലാവര്‍ക്കും ആഗസ്ത് 20 മുതല്‍ നിയമം ബാധകമാവും.

