വസ്തു വിൽപന : ഫോണിൽ വിളിച്ചാൽ കടുത്ത നടപടി

Web Desk
0 Min Read

സ്വന്തം ലേഖകന്‍

city exchange

അബുദാബി : വസ്തു വിൽക്കാനും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ് ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചു . പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി . റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ബ്രോക്കർമാരും വെബ്സൈറ്റിലൂടെയോ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയോ മാർക്കറ്റിങ് നടത്താമെന്നും എന്നാൽ ടെലിമാർക്കറ്റിങ് രീതി ഉപയോഗിക്കരുതെന്നും വ്യക്തമാക്കി . നിയമലംഘകർക്കെതിരെ 800 555 എന്ന നമ്പറിൽ പരാതിപ്പെടാം .

Share This Article
Leave a Comment
error: Content is protected !!