

റിയാദ്: കെ എം സി സി റിയാദ് മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന എസ്‌പെറന്‍സ 2കെ23 ക്യാമ്പയ്‌നിന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് കെ എം സി സി കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ബത്തയിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു.

‘ഇത്തിഹാദ് 2കെ23’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജംഷാദ് വലിയാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ ഷുക്കൂര്‍ വടക്കേമണ്ണ സ്വാഗതം പറഞ്ഞു. രണ്ട് സെഷനുകളായി നടന്ന പരിപാടിയില്‍ ആദ്യ സെഷന്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി പി സി മജീദ്, രണ്ടാം സെഷന്‍ മലപ്പുറം മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസികളിലെ സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തില്‍ ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാനും സംഘടന- സംഘാടനം എന്നതില്‍ സത്താര്‍ താമരത്തും സംസാരിച്ചു. കെ എം സി സി മലപ്പുറം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, അസീസ് ഷിഫ അല്‍ജസീറ, മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ അബ്ദുറഹിമാന്‍, ജില്ലാ സെക്രട്ടറിമാരായ യൂനുസ് കൈതക്കോടന്‍, ഷാഫി ചിറ്റത്തുപാറ, മണ്ഡലം സെക്രട്ടറി യൂനുസ് തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
സൈനുദ്ധീന്‍ ഒറ്റത്തറ, അസീസ് എന്‍ കെ, സൈദലവി പെരിങ്ങോട്ടുപുലം, അമീര്‍ അലി വലിയാട്, ത്വാഹ കോഡൂര്‍, നസീര്‍ പി പി, മുസ്ഥഫ പി പി എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് ട്രഷറര്‍ ഇല്യാസ് കിളിയമണ്ണില്‍ നന്ദി പറഞ്ഞു.

