

ദോഹ: നവംബറില്‍ ഖത്തറില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും നേരിയ വര്‍ധനവുണ്ടാകുമ്പോള്‍ പ്രീമിയം പെട്രോളിന്റെ വില നവംബറിലും ഒക്ടോബറിലേതു തന്നെ തുടരും.
സൂപ്പര്‍ഗ്രേഡ് പെട്രോളിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് 2.10 റിയാലാകും. ഡീസലിന് 10 ദിര്‍ഹം വര്‍ധിച്ച് 2.05 റിയാലും വിലയാകും. പ്രീമിയം ഗ്രേഡ് പെട്രോള്‍ ഒക്ടോബറിലേതു പോലെ നവംബറിലും രണ്ട് റിയാലില്‍ തുടരും.

