നാടിനെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി സുഹൃത്തുക്കളുടെ വേര്‍പാട്

Web Desk
1 Min Read

കൊല്ലം: നാടിനെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി കൊല്ലത്തെ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ സുഹൃത്തുക്കളുടെ വേര്‍പാട്. പുഴയിലിറങ്ങവേ കാല്‍ വഴുതി പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ അറിയാതെ പിടിച്ചപ്പോഴാണ് റിസ് വാന് ഷോക്കേറ്റത്. ഷോക്കേറ്റ സുഹൃത്തിനെ മരണത്തിനു വിട്ടുകൊടുക്കാതെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിനിടെയാണ് അര്‍ജുന്റെ ജീവന്‍ പൊലിഞ്ഞത്. നെടുമണ്‍കാവ് വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റിലേക്കാണ് ശനിയാഴ്ച വൈകീട്ട് അഞ്ചു പേരടങ്ങിയ സംഘം എത്തിയത്. ആറ്റില്‍ വെള്ളം കൂടുതലാണെന്നും സൂക്ഷിക്കണമെന്നും നാട്ടുകാര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. കല്‍ച്ചിറ പള്ളിക്ക് പിറകുവശത്തെ പടവുകളിലൂടെ ഇറങ്ങിയ യുവാക്കള്‍ ജലനിരപ്പ് കൂടുതലാണെന്ന് കണ്ട് തിരികെ കയറി. പിറകിലായി വന്ന റിസ്വാന്‍ കാല്‍വഴുതിയപ്പോള്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ അറിയാതെ പിടിക്കുകയായിരുന്നു. റിസ്വാന്‍ ഷോക്കേറ്റ് പിടയുന്നതുകണ്ട് അര്‍ജുന്‍ സമീപത്തുനിന്ന് വടി ഒടിച്ചുകൊണ്ടുവന്ന് സുഹൃത്തിനെ വേര്‍പെടുത്താന്‍ നോക്കി. കഴിഞ്ഞില്ല. തുടര്‍ന്ന് സ്വന്തം ജീവനെ കുറിച്ചുപോലും ചിന്തിക്കാതെ കൈകൊണ്ട് റിസ്വാനെ പിടിച്ചുമാറ്റാന്‍ അര്‍ജുന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!