
ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയായ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ഉദ്ഘാടന ദിവസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് റമീസ് മുഹമ്മദ് എഴുതിയ സുല്‍ത്താന്‍ വാരിയന്‍ കുന്നന്. പ്രമുഖ സിനിമാ സംവിധാകന് സക്കറിയ്യ എഴുത്തുകാരന് ഇ കെ ദിനേശന് നല്‍കിയാണ് ഷാര്‍ജയില്‍ പുസ്തകം പ്രകാശനം ചെയ്തത്. റൈറ്റേഴ്സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് പുസ്തക പ്രേമികളാണ് പങ്കെടുത്തത്. ചടങ്ങില്‍ കെഎംസിസിസി നേതാവ് അന്‍വര്‍ നഹ, ടു ഹോണ്‍ ക്രിയേഷന്റെ സിക്കന്തര്‍, ലുഖ്മാന് അരീക്കോട്, അസീസ്, എന്നിവര്‍ പങ്കെടുത്തു.


