ദുബൈ മര്‍കസില്‍ യു എ ഇ പതാക ദിനം ആചരിച്ചു

Web Desk
1 Min Read

ദുബൈ: ദുബൈ മര്‍കസില്‍ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് യു എ ഇ പതാക ദിനം ആഘോഷിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പതാക ഉയര്‍ത്തി. രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയും സഹിഷ്ണുതയും സമാധാനവും ഉറപ്പുവരുത്തുന്ന യു എ ഇ ഭരണ കര്‍ത്താക്കളുടെ ദീര്‍ഘ വീക്ഷണം മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.

city exchange

ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, യഹ്യ സഖാഫി ആലപ്പുഴ, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, മുഹമ്മദലി സെയ്‌നി, മൂസ സഖാഫി, ഉബൈദ് സഖാഫി, ജമാലുദ്ധീന്‍ ഫൈസി, നിസാമുദ്ധീന്‍ നൂറാനി, നൗഫല്‍ നൂറാനി, ഹനീഫ സഖാഫി, നസീര്‍ ചൊക്ലി, മൂസ കുറുവന്തേരി എന്നിവര്‍ സംബന്ധിച്ചു. യു എ ഇ എന്ന രാജ്യത്തെ ലോകത്തിന്റെ മുന്‍ നിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയ രാഷ്ട്രപിതാക്കള്‍ക്കും രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീര യോദ്ധാക്കള്‍ക്കും പ്രാര്‍ഥന നടത്തിയാണ് പതാക ദിനം ആചരിച്ചത്.

Share This Article
Leave a Comment
error: Content is protected !!