മലയാളത്തിലെ ആദ്യ എഐ സിനിമ ‘വാഗ്ദത്തഭൂമി’ അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

Web Desk
1 Min Read

റിയാദ്: വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷാജു വാലപ്പന്‍ നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ എഐ സിനിമ ‘വാഗ്ദത്തഭൂമി’ അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ നേടിയ പ്രശസ്ത സംവിധായകന്‍ സിദ്ധിക്ക് പറവൂര്‍ ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, ആനിമേഷന്‍, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.

city exchange

കാനഡയിലേക്ക് കുടിയേറിയ മകന്റെയും കര്‍ഷകനായ പിതാവിന്റെയും വൈകാരികമായ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ ചിത്രം ഇതിനകം നേടിയെടുത്തിട്ടുള്ളത്. കേരളത്തിന്റെ അഭിമാനമായ ഐ എഫ് എഫ് കെ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കും ‘വാഗ്ദത്തഭൂമി’ സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമാരംഗത്ത് സജീവമായ ഷാജു വാലപ്പന്‍ ഇതിനകം നാല് സിനിമകള്‍ നിര്‍മ്മിക്കുകയും ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സ്വാലിഹ്, നിഴല്‍വ്യാപാരികള്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് അദ്ദേഹം ‘വാഗ്ദത്തഭൂമി’ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രവാസി വ്യവസായി സിനിമാരംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ഇത്തരം വലിയ അംഗീകാരങ്ങള്‍ നേടുന്നത് ആദ്യമായാണ്. ഇന്ത്യയില്‍ എഐക്കായി പ്രത്യേക മന്ത്രാലയവും മന്ത്രിയുമുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്. ആയതിനാല്‍ മലയാളത്തിലെ ആദ്യ എഐ സിനിമ എന്ന നിലയില്‍ ‘വാഗ്ദത്തഭൂമി’യെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷ നിര്‍മ്മാതാവും സംവിധായകനും പങ്കുവെച്ചു.

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിവരങ്ങള്‍ അറിയിച്ചത്. നിര്‍മ്മാതാവ് ഷാജു വാലപ്പനൊപ്പം സിനിമയില്‍ മോഡലായി അഭിനയിച്ച സുരേഷ് ശങ്കര്‍ തൃശൂര്‍, നോയല്‍ ഷാജു വാലപ്പന്‍, വാലപ്പന്‍ ക്രിയേഷന്‍സ് സി ഇ ഒ ലിന്‍സി ഷാജു വാലപ്പന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഡോ. നോവ ഷാജു വാലപ്പന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഇഹ്ലാസ് റഹ്മാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!