മൂന്ന് പതിറ്റാണ്ടിന്റെ സൗഹൃദം, പതിമൂന്ന് ഭാഗങ്ങളുടെ വിജയയാത്ര: കെ സൈനുല്‍ ആബിദീന്‍

Web Desk
1 Min Read

ദോഹ: മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുമായി മൂന്ന് പതിറ്റാണ്ടിലേറെയായി ഹൃദയബന്ധമുള്ള സൗഹൃദമുണ്ടെന്നും അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും ഏറെ കൗതുകത്തോടെയും താത്പര്യത്തോടെയുമാണ് വീക്ഷിക്കാറുള്ളതെന്നും സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷനുമായ സൈനുല്‍ ആബിദീന്‍ പറഞ്ഞു. ഡോ. അമാനുല്ല വടക്കാങ്ങരയും വിജയമന്ത്രങ്ങള്‍ പതിമൂന്നാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സര്‍ഗാത്മകതയും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി അദ്ദേഹം നടത്തുന്ന ഓരോ ചുവടുവെപ്പുകളും അഭിനന്ദനാര്‍ഹമാണ്. ‘വിജയമന്ത്രങ്ങള്‍’ എന്ന പ്രചോദനാത്മക യാത്രയുടെ തുടക്കം മുതല്‍ അതിന്റെ ഒരു വായനക്കാരനും അഭ്യുദയകാംക്ഷിയുമായി കൂടെയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കോവിഡ് കാലത്ത് ആരംഭിച്ച വിജയമന്ത്രങ്ങള്‍ വൈജ്ഞാനിക മേഖലയിലും പ്രചോദനരംഗത്തും ശ്രദ്ധേയമായൊരു മുന്നേറ്റമാണ്. പുതിയ വിഷയങ്ങളും വ്യത്യസ്തമായ ആശയങ്ങളും ലളിതവും ഹൃദ്യവുമായ ഭാഷയില്‍ അവതരിപ്പിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ ഒരുപോലെ സ്വാധീനിക്കാന്‍ ഈ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്. അറിവും അനുഭവങ്ങളും പ്രചോദനാത്മക ചിന്തകളും കോര്‍ത്തിണക്കി പതിമൂന്ന് ഭാഗങ്ങളിലേക്ക് വളര്‍ന്ന ഈ യാത്ര തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

ഖത്തറിലെത്തിയ നാള്‍ മുതല്‍ അടുത്തറിയുന്ന സി വി റപ്പായിയുടെ ആത്മകഥയായ ‘സിദ്രയുടെ തണലില്‍’ അദ്ദേഹത്തില്‍നിന്നുതന്നെ നേരിട്ട് ഏറ്റുവാങ്ങാനായതും തന്റെ പുസ്തകമായ ‘സൈനുല്‍ ആബിദ്, സ്നേഹത്തിന്‍ നിലാവൊളി’ അദ്ദേഹത്തിന് സമ്മാനിക്കാനും സാധിച്ചത് സന്തോഷകരമായ അനുഭവമായതായും പുസ്തകങ്ങളും സൗഹൃദങ്ങളും അനുഭവങ്ങളും ഒത്തുചേര്‍ന്ന ആ നിമിഷങ്ങള്‍ ഏറെ ഹൃദ്യമായിരുന്നതായും സൈനുല്‍ ആബിദീന്‍ ആഗോളവാര്‍ത്തയോട് പറഞ്ഞു.

- Advertisement -
Ad image

ചില സൗഹൃദങ്ങള്‍ കാലംകൊണ്ട് കൂടുതല്‍ ആഴമുള്ളതാകുന്നു. ചില യാത്രകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നു. അമാനുല്ലയുടെ എഴുത്തും പ്രവര്‍ത്തനങ്ങളും അത്തരത്തിലുള്ള സുന്ദരമായൊരു യാത്രയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!