സന്തുഷ്ടരാണിവിടുത്തെ ജനങ്ങള്‍; സമാധാനവുമുണ്ട്: ഖത്തറിനെ കുറിച്ച് സാവി

Web Desk
1 Min Read

ദോഹ: അല്‍ സദ്ദില്‍ നിന്നും ബാഴ്‌സലോണയുടെ പരിശീലകനായി പോകുമ്പോള്‍ ഖത്തറിനെ കുറിച്ചുള്ള സാവി ഹെര്‍ണാണ്ടസിന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധ നേടുന്നു. നല്ല ഓര്‍മകളുമായാണ് താന്‍ യാത്രയാകുന്നതെന്നും ഖത്തറിനേയും അല്‍ സദ്ദിനേയും എക്കാലവും സ്‌നേഹിക്കുമെന്നും സാവി പറഞ്ഞു.

city exchange

ഇത് വിട പറയാനുള്ള സമയമല്ലെന്നും ഭാവിയില്‍ തിരികെ വന്നേക്കാമെന്നും അല്‍ സദ്ദ് തന്റെ വീടാണെന്നു തോന്നുന്നുണ്ടെന്നും സാവി പറഞ്ഞു. ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിലന്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ക്ലബ്ബും ഖത്തറുമായുള്ള വൈകാരിക ബന്ധത്തെ കുറിച്ചും സാവി അല്‍ സദ്ദിന്റെ വെബ്‌സൈറ്റിനോട് പ്രതികരിച്ചു.
അതിനിടെ ഖത്തറിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില കാഴ്ചപ്പാടുകള്‍ പ്രമുഖ സ്പാനിഷ് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ എഎസ് ഡോട്ട് കോമില്‍ നേരത്തെ വന്നിരുന്നു.

2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ അംബാസഡറായപ്പോള്‍ 2017ല്‍ സ്പാനിഷ് പത്രമായ വാന്‍ഗ്വാര്‍ഡിയുമായി സംസാരിച്ചപ്പോഴാണ് സാവി ഖത്തറിനെ കുറിച്ച് സംസാരിച്ചത്. ഖത്തറില്‍ ജനാധിപത്യമില്ലെന്നത് ശരിയാണെങ്കിലും ജനങ്ങള്‍ അവിടെ സന്തുഷ്ടരാണെന്നും രാജകുടുംബത്തില്‍ സന്തുഷ്ടിയുണ്ടെന്നും സാവി പറഞ്ഞതായി എ എസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

- Advertisement -
Ad image

സ്‌പെയിനിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി കാറ്റലോണിയ വോട്ടെടുപ്പിന് ഹിതപരിശോധന നടത്തുന്ന കാലത്താണ് ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
പിന്നീട് ഖത്തറില്‍ സ്ഥിര താമസമായപ്പോള്‍ അദ്ദേഹം പറഞ്ഞത് താനൊരു ജനാധിപത്യ രാജ്യത്തിലല്ല ജീവിക്കുന്നതെങ്കിലും ഇവിടുത്തെ സംവിധാനം അവിടത്തേതിനേക്കാള്‍ മികച്ചതായി പ്രവര്‍ത്തിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു. പൊതുതെരഞ്ഞെടുപ്പ് നടന്ന ജന്മനാടായ സ്‌പെയിനിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ തന്റേയും മക്കളുടേയും ഭാവിക്ക് നല്ലത് വരണമെന്നും അതിനായി തീര്‍ച്ചയായും വോട്ട് ചെയ്യേണ്ടി വരുമെന്നും പറഞ്ഞ അദ്ദേഹം എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്‌പെയിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കു്ന്നില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും പറഞ്ഞു.

ഖത്തറില്‍ മനസ്സമാധാനവും സുരക്ഷിതത്വവുമുണ്ടെന്നും വീടിന് താക്കോല്‍ വേണ്ടെന്നും പറഞ്ഞ സാവി തന്റെ ഭാര്യ നൂറിയ പറഞ്ഞത് ഇവിടെ തുടരാന്‍ കഴിഞ്ഞാല്‍ അത് മക്കള്‍ക്കും നല്ലതായിരിക്കുമെന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!