മലയാളികളുടെ പ്രിയപ്പെട്ട സുശീലയ്ക്ക് 86ാം പിറന്നാള്‍

Web Desk
1 Min Read

കോഴിക്കോട്: മലയാളിയുടെ പാട്ടോര്‍മകളില്‍ നിന്നും മായ്ക്കാന്‍ പറ്റാത്ത ഒരു പേരുണ്ട്. പി.സുശീല.ദക്ഷിണേന്ത്യന്‍ സംഗീതലോകത്ത് പതിറ്റാണ്ടുകളായി പാടിപ്പതിഞ്ഞ സ്വരമായ പി.സുശീലയ്ക്ക് ഇന്ന് 86 പിറന്നാള്‍. ഏതുഭാഷയും തനിക്ക് അനായാസം വഴങ്ങുമെന്നു തെളിയിച്ച ഗായികയാണ് മലയാളികളുടെ സുശീല. സീത’ എന്ന ചിത്രത്തിലെ ‘പാട്ടുപാടിയുറക്കാം ഞാന്‍’ ആണ് മലയാളത്തിലെ ആദ്യഗാനം. മലയാളത്തില്‍ മാത്രം 916 പാട്ടുകള്‍ പാടി. ദേവരാജന്‍ മാസ്റ്റര്‍ ആണ് സുശീലയുടെ സ്വരം ഏറ്റവും കൂടുതല്‍ തവണ ഉപയോഗപ്പെടുത്തിയത്.
മികച്ച പിന്നണി ഗായികയ്ക്ക് തുടര്‍ച്ചയായി അഞ്ചു 1969,1971, 1977, 1983, 1984 വര്‍ഷത്തെ ദേശീയ അവാര്‍ഡുകളാണ് ഗായിക സ്വന്തമാക്കിയത്.1971 ഇല്‍ കേരള സംസ്ഥാന അവാര്‍ഡും, 1978, 1979 ല്‍ തമിഴ്‌നാട് കലൈമണി അവാര്‍ഡും, 1979 ല്‍ ആന്ധ്രാപ്രദേശിലെ നന്ദി അവാര്‍ഡും പി സുശീലക്ക് ലഭിച്ചു. രാജ്യത്ത് ഏറ്റവുമധികം ഭാഷകളില്‍ പാടിയ ഗായികയാണ് സുശീലയെന്ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!