580 വര്‍ഷത്തിന് ശേഷം ഏറ്റവും നീണ്ട അര്‍ധ ചന്ദ്രഗ്രഹണം 19ന്

Web Desk
1 Min Read

കോഴിക്കോട്:

city exchange

580 വര്‍ഷത്തിന് ശേഷം ഏറ്റവും നീണ്ട അര്‍ധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. നവംബര്‍ 19ന് നടക്കുന്ന ഈ ആകാശപ്രതിഭാസം ആറ് മണിക്കൂര്‍ നീളുമെന്നാണ് റിപ്പോര്‍ട്ട്.
1440 ഫെബ്രുവരി 18നാണ് ഇത്ര ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രണം അവസാനമായി ഉണ്ടാകുന്നത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം നവംബര്‍ 19ന് ആറ് മണിക്കൂര്‍ ഉണ്ടാകുന്ന അര്‍ധ ചന്ദ്രഗ്രഹണം കാണാന്‍ കാത്തിരിക്കയാണ് ലോകം. ഭൂമിയുടെ നിഴല്‍ സൂര്യന്റെ പ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.34ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം ചുവന്നിരിക്കും. അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കും.

Share This Article
Leave a Comment
error: Content is protected !!