മുല്ലപ്പെരിയാര്‍ തുറന്നു; ഇടുക്കി അണക്കെട്ടും തുറക്കുന്നു

Web Desk
1 Min Read

ഇടുക്കി: മുല്ലപ്പെരിയാറിന് പിറകെ ഇടുക്കി അണക്കെട്ടും തുറക്കുന്നു. രാവിലെ 10 മണിക്കാണ് ഇടുക്കിയുടെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തുക. സെക്കന്റില്‍ നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കാനാണ് ഷട്ടര്‍ തുറക്കുന്നത്.

city exchange

ഇന്ന് രാവിലെ എട്ടു മണിയോടെ മുല്ലപ്പെരിയാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിരുന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തു പെയ്തതോടെ മുല്ലപ്പെരിയാറിലേക്ക് കൂടുതല്‍ വെള്ളം എത്തിയതാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിയായി ഉയര്‍ന്നിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നും സെക്കന്റില്‍ 22,000 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുക്കുന്നത്.

ചെറുതോണിയുടെ വൃഷ്ടിപ്രദേശത്തും മഴ കനത്തു പെയ്തതോടെ വെള്ളം കൂടുതല്‍ ഒഴുകിയെത്തുന്നതാണ് ഇടുക്കി അണക്കെട്ട് തുറക്കാന്‍ കാരണം. മുല്ലപ്പെരിയാറില്‍ നിന്നും തുറന്നുവിടുന്ന ജലം ചെറുതോണിയിലെത്താന്‍ നാലു മണിക്കൂറെങ്കിലുമെടുക്കും എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഡാമുകള്‍ തുറക്കുന്നതുകൊണ്ട് പെരിയാര്‍ തീരത്ത് കാര്യമായ പ്രതിസന്ധിയുണ്ടാവില്ലെന്നാണ് കരുതുന്നത്. എങ്കിലും പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കരുതലിന്റെ ഭാഗമായാണ് മുല്ലപ്പെരിയാറിനോടൊപ്പം ഇടുക്കി അണക്കെട്ടും തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image

നിലവില്‍ മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് 2300 ഘനയടി ജലം കൊണ്ടുപോകുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!