തെരഞ്ഞെടുപ്പെത്തി; കര്‍ഷക സമരത്തിന് മുമ്പില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍

Web Desk
0 Min Read

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികാരം നഷ്ടമാകുമെന്ന് ഭയന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷക സമരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്.

city exchange

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തത്സമയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് മോദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!