Featured
ഖത്തറിന്റെ ബര്‍ഷിമിന് വെങ്കലം

ദോഹ: സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്ന ഹൈജമ്പ് ഫൈനലില്‍ സീസണിലെ തന്റെ ഏറ്റവും മികച്ച 2.34 മീറ്ററിലേക്ക് കുതിച്ച് വെങ്കല മെഡലോടെ ഖത്തറിന്റെ മുതാസ് ബര്‍ഷിമിന് ഒളിമ്പിക് കരിയര്‍ സമാപനം.


ടോക്കിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ വിജയത്തിന് പുറമെ 2012 ലണ്ടന്‍, റിയോ 2016 ഗെയിംസുകളില്‍ വെള്ളി മെഡലുകള്‍ നേടിയ ബര്‍ഷിമിന് ഇത് നാലാമത്തെ ഒളിമ്പിക് മെഡലാണ്.

അഭൂതപൂര്‍വമായ മൂന്ന് തുടര്‍ച്ചയായ ലോക കിരീടങ്ങള്‍ നേടിയ 33കാരന്‍, രണ്ട് ഒളിമ്പിക് സ്വര്‍ണ്ണ മെഡലുകള്‍ നേടുന്ന ആദ്യത്തെ ഹൈജമ്പ് അത്ലറ്റായി ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.


ആദ്യ ശ്രമങ്ങളില്‍ 2.22 മീറ്റര്‍, 2.27 മീറ്റര്‍, 2.31 മീറ്റര്‍, 2.34 മീറ്റര്‍ ക്ലിയര്‍ ചെയ്തുകൊണ്ട് കുതിച്ചുയര്‍ന്ന ബര്‍ഷിം 2.36 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ രണ്ടുതവണ പരാജയപ്പെട്ടു.
പാരീസ് തന്റെ അവസാനത്തെ ഒളിംപിക്‌സായിരിക്കുമെന്ന് ബര്‍ഷിം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.


