സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു

Web Desk
1 Min Read

ശ്രീനഗര്‍: കശ്മീരിലെ രാഷ്ട്രീയ നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു. 92 വയസ്സായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഗീലാനി രാഷ്ട്രീയം ഉപേക്ഷിച്ചത്.
ഇന്ത്യന്‍ ഭരണത്തെ അംഗീകരിക്കാതിരിക്കുകയും കശ്മീരിനെ പാകിസ്താനില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ആള്‍ പാര്‍ട്ടീസ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ കടുത്ത വിഭാഗത്തിനാണ് അദ്ദേഹം നേതൃത്വം നല്കിയിരുന്നത്.

city exchange


കശ്മീരിന് പ്രത്യേക പദവി നല്കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം വീട്ടുതടങ്കലിലായിരുന്ന ഗീലാനിയുടെ ആരോഗ്യനില മോശമായിരുന്നു.
ഗീലാനിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിനു പുറത്ത് പൊലീസും അര്‍ധസൈനികരും നിരന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യങ്ങളും പ്രവര്‍ത്തനരഹിതമായി. കുടുംബാംഗങ്ങള്‍ക്കും ഏതാനും അയല്‍ക്കാര്‍ക്കും മാത്രമാണ് സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്കിയിട്ടുള്ളുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താനിലെ പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമായ നിഷാന്‍ ഇ പാകിസ്താന്‍ കഴിഞ്ഞ വര്‍ഷം ഗീലാനിക്ക് സമ്മാനിച്ചിരുന്നു. നെല്‍സണ്‍ മണ്ഡേല, റിച്ചാര്‍ഡ് നിക്‌സണ്‍, ഫിഡല്‍ കാസ്‌ട്രോ എന്നിവര്‍ക്കും ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!