

ദോഹ: സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനില്‍ അഷ്ഗാല്‍ ലൈറ്റ് സിഗ്നലുകള്‍ താത്ക്കാലികമായി അടക്കും.

മാര്‍ച്ച് 15 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ എട്ട് മണിക്കൂര്‍ സമയമാണ് താത്ക്കാലികമായി അടച്ചിടുക.

ബു ഹമൂറിലേക്കും പുറത്തേക്കും ഉള്ള സിഗ്നലുകളാണ് അടക്കുക. അതേസമയം, കവലയുടെ വലത് തിരിവില്‍ ഗതാഗതം തുറന്നിരിക്കും. ട്രാഫിക് അതോറിറ്റികളുമായി ഏകോപിപ്പിച്ചാണ് അഷ്ഗാല്‍ അടച്ചുപൂട്ടല്‍ നടപ്പാക്കുക.
അടച്ചുപൂട്ടല്‍ സമയത്ത്, റോഡ് ഉപയോക്താക്കള്‍ മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷന് സമീപമുള്ള കവലകള്‍ ഉപയോഗിക്കണം.

