സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശവുമായി സിഖ് ഗുരുദ്വാരകള്‍

Web Desk
1 Min Read

ഗുഡ്ഗാവ്: സംഘ പരിവാരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകുമ്പോള്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശവുമായി സിഖ് ഗുരുദ്വാരകള്‍.1984ലെ കലാപത്തില്‍ ആയിരക്കണക്കിന് സിഖുകാരുടെ ജീവന്‍ രക്ഷിച്ച മുസ്‌ലിംകള്‍ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കിയവരാണെന്ന് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി വക്താവ് ദയാ സിംഗ്. ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘപരിവാര സംഘടനകള്‍ ജുമുഅ തടസ്സപ്പെടുത്തിയ സ്ഥലത്ത് മുസ്ലിങ്ങള്‍ക്ക് വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാന്‍ സ്ഥലം അനുവദിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പൊതു സ്ഥലത്ത് കന്‍വര്‍ യാത്രയും നഗര്‍ കീര്‍ത്തനവും നടത്താന്‍ അനുമതിയുണ്ട്. പൊതുസ്ഥലത്തോ തുറസ്സായ സ്ഥലത്തോ നമസ്‌കരിക്കുന്നതില്‍ പ്രശ്നമെന്താണ്. 1984 ലെ കലാപത്തില്‍ ആയിരക്കണക്കിന് സിഖുകാരുടെ ജീവന്‍ രക്ഷിച്ചുകൊണ്ട് മുസ്ലിംകള്‍ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഗുഡ്വാറിലെ ഗുരുദ്വാരകളില്‍ വെള്ളിയാഴ്ച നമസ്‌കരിക്കുന്നതിന് മുസ്ലിംകള്‍ക്ക് വാതില്‍ തുറക്കുന്നതായി പ്രഖ്യാപിച്ചത്. ഗുഡ്ഗാവില്‍ സംഘപരിവാര സംഘടനകള്‍ ജുമുഅ തടസ്സപ്പെടുത്തിയ സ്ഥലത്ത് മുസ്ലിങ്ങള്‍ക്ക് വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാന്‍ അഞ്ച് ഗുരുദ്വാരകളാണ് സ്ഥലം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാന്‍ ഹിന്ദു യുവാവ് തന്റെ ഷോപ്പും വിട്ടു നല്‍കിയിരുന്നു. ഒരേ സമയം 2000 മുതല്‍ 2500 വരേ ആളുകളെ ഉള്‍ക്കൊള്ളുന്ന ഗുരുദ്വാരയാണ് മുസ് ലിംകള്‍ക്ക് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിട്ടുനല്‍കിയത്. ഗുരു സിംഗ് സഭ ഗുരുദ്വാരയാണ് മുസ് ലിംകളെ സ്വാഗതം ചെയ്തത്. ഗുരു സിംഗ് സഭയുടെ കീഴില്‍ അഞ്ച് വലുതും ചെറുതുമായ ഗുരുദ്വാരകളുണ്ട്. എല്ലാ വിഭാഗം ജനങ്ങളേയും ഇവിടെ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സ്വാഗതം ചെയ്യുന്നതായി ഗുരുദ്വാര അധികൃതര്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!