
ന്യൂഡല്‍ഹി:

പാര്‍ലമെന്റിലേക്ക് ‘സന്‍സദ് ചലോ’ മാര്‍ച്ചുമായി കര്‍ഷകര്‍. ശൈത്യകാല സമ്മേളനം തുടങ്ങുന്ന നവംബര്‍ 29ന് ‘സന്‍സദ് ചലോ’ മാര്‍ച്ചില്‍ 60 ടാക്ടറുകള്‍ പങ്കെടുക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് അറിയിച്ചു. റോഡ് മാര്‍ഗം പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ടാക്ടറുകള്‍ മാര്‍ച്ച് നടത്തുമെന്നും വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്നും നേതാവ് രാകേഷ് ടികായത് പറഞ്ഞു. കര്‍ഷകര്‍ നേരിട്ട് പാര്‍ലമെന്റിലേക്ക് പോകും. കേന്ദ്ര സര്‍ക്കാറുമായുള്ള സംഭാഷണമാണ് മാര്‍ച്ച് കൊണ്ട് ലക്ഷ്യമിടുന്നത്. ചുരുങ്ങിയ താങ്ങുവില സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണത്തിനായി കര്‍ഷകര്‍ കാത്തിരിക്കുകയാണെന്നും ടികായത് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 750 കര്‍ഷകര്‍ മരിച്ചെന്നും അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്നും ടികായത്ത് പറഞ്ഞു.


