ഷിജു ഖാനെ പുറത്താക്കണം: അനുപമ

Web Desk
1 Min Read

തിരുവനന്തപുരം:

city exchange

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ആരോപണ വിധേയനായ ഷിജു ഖാനെ പുറത്താക്കണമെന്ന് മാതാവ് അനുപമ. അദ്ദേഹം ഇനിയും ഈ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല എന്ന് തെളിയിക്കുന്നതാണ് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ ചോദിച്ചു ശിശുക്ഷേമ സമിതിയില്‍ എത്തിയപ്പോള്‍ ദത്ത് നടപടികള്‍ കഴിഞ്ഞു എന്നാണ് പറഞ്ഞത്. പിന്നീടാണ് ദത്ത് സ്ഥിരപ്പെടുത്താന്‍ ശിശുക്ഷേമ സമിതി കോടതിയെ സമീപിച്ചത്. എന്തിനാണ് ഇവര്‍ കള്ളം പറഞ്ഞതെന്ന് അറിയില്ല. ഞങ്ങള്‍ അവിടെ എത്തിയതിന്റെ തെളിവുകള്‍ രജിസ്റ്ററില്‍ നിന്നും ചുരണ്ടി മാറ്റിയിരിക്കുന്നു. തെളിവ് നശിപ്പിച്ചതിനുള്ള തെളിവാണിതെന്നും അനുപമ പറഞ്ഞു. ആന്ധ്രാ ദമ്പതികളുടെ കണ്ണീരിന്റെ ഉത്തരവാദിത്തം സിബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!