

ബംഗളൂരു: കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന സംഘ്പരിവാര്‍ സംഘടനകള്‍ അലങ്കോലമാക്കി. ഹാസന് ജില്ലയിലെ ബേലൂരിലാണ് ബജ്രങ്ദളിന്റെ നേതൃത്വത്തില്‍ വിശ്വാസികളെ ആക്രമിക്കുകയും പ്രാര്‍ത്ഥന തടസപ്പെടുത്തുകയും ചെയ്തത്. ദേശീയ മാധ്യമമായ ടൈംസ് നൗവില്‍ പ്രത്യേക ലേഖകനായ ഇമ്രാന് ഖാന് സംഭവത്തിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചു്.

ഹിന്ദുക്കളെ വ്യാപകമായി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് സംഘം ഇവിടെയെത്തി പ്രാര്‍ത്ഥനകള്‍ തടസപ്പെടുത്തിയതെന്ന് ട്വീറ്റില്‍ പറയുന്നു. പ്രാര്‍ത്ഥനാ ഹാള്‍ അനധികൃതമാണെന്നും ബജ്രങ്ദള്‍ സംഘം ആരോപിച്ചു. പ്രാര്‍ത്ഥനയ്ക്കെത്തിയിരുന്ന സ്ത്രീകള്‍ അക്രമികളെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ്റിപ്പോര്ട്ട് .
