

ദുബൈ: കോവിഡ് വകഭേദം ഒമിക്രോണ്‍ യു എ ഇയില്‍ ഒരു വനിതയ്ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച ആഫ്രിക്കയില്‍ നിന്നുമെത്തിയ വനിതയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിലും ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ കണ്ടെത്തിയ വനിതയുമായി സമ്പര്ക്കത്തിലേപ്പെട്ടവരേയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
