ഒമിക്രോണ്‍ വകഭേദം യു എസിലും കണ്ടെത്തി

Web Desk
1 Min Read

കാലിഫോര്‍ണിയ: ഒമിക്രോണ്‍ വകഭേദം അമേരിക്കയിലും കണ്ടെത്തി. യു എസിലെ ആദ്യ കേസ് കാലിഫോര്‍ണിയയിലാണ് കണ്ടെത്തിയതെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.

city exchange

നവംബര്‍ 22ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ സാന്‍ഫ്രാന്‍സിസ്‌കോ നിവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂര്‍ണ്ണമായും വാക്സിനേഷനെടുത്തിട്ടുളഅള ഇദ്ദേഹത്തിന് നേരിയ രോഗലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്നും സ്ഥിതി മെച്ചപ്പെടുകയാണെന്നും സ്വയം ക്വാറന്റൈനിലാണ് ഈ വ്യക്തിയെന്നും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. ഇയാളില്‍ നിന്നും രോഗം മറ്റാരിലേക്കും പകര്‍ന്നിട്ടില്ലെന്നാണ് കരുതുന്നത്. ഇദ്ദേഹവുമായി അടുത്തിടപഴകിയവര്‍ക്ക് നടത്തിയ പരിശോധനയില്‍ നെഗറ്റീവാണ് രേഖപ്പെടുത്തിയത്.

വാക്‌സിനെടുക്കാന്‍ യോഗ്യരായവര്‍ അത് സ്വീകരിക്കണമെന്നും ബൂസ്റ്റര്‍ ഡോസിന് അര്‍ഹത നേടിയവര്‍ അത് സ്വീകരിക്കണമെന്നും വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവ് ആന്റണി ഫൗച്ചി ആവശ്യപ്പെട്ടു. ഒമിക്രോണ്‍ വേരിയന്റിനെക്കുറിച്ച് പ്രസിഡന്റ് ബൈഡനോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ മെഡിക്കല്‍ ടീമുമായി ദിവസേന കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെ്ര

- Advertisement -
Ad image

ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നതിന് നാലു ദിവസം മുമ്പാണ് രോഗബാധിതനായ വ്യക്തി കാലിഫോര്‍ണിയയില്‍ എത്തിയത്.

Share This Article
Leave a Comment
error: Content is protected !!