മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

Web Desk
1 Min Read

കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയില്‍ അണിചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വിവേചനപരമായി കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം.
സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ശാഖതലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

city exchange

സി പി എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ നാടാകെ നടന്നുവരികയാണ്, ബി.ജെ.പി യുടെ സമ്മേളനങ്ങള്‍ക്കും ആള്‍ക്കൂട്ടമുണ്ട്. അവരുടെ പേരില്‍ ഒന്നും പോലീസ് കേസ് എടുത്തിട്ടില്ല. തലശ്ശേരിയില്‍ മതവിദ്വേഷ പ്രകടനം നടത്തിയവരുടെ പേരില്‍ കേസ് എടുക്കുവാന്‍ വേണ്ടി പരാതി പോലും നല്‍കേണ്ടി വന്നു. എന്നാല്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ സ്വമേധയാണ് കോഴിക്കോട് പോലീസ് കേസെടുത്തതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറര്‍ കെ എം എ റഷീദ്, വൈസ് പ്രസിഡന്റ് ഷഫീഖ് അരക്കിണര്‍, മന്‍സൂര്‍ മാങ്കാവ്, ഐ സല്‍മാന്‍, സിറാജ് കിണാശ്ശേരി, സുബൈര്‍ വെള്ളിമാട്കുന്ന്, ബഷീര്‍ മുഖദാര്‍, ശംസുദ്ദീന്‍ പന്നിയങ്കര, കോയമോന്‍, മനു ഇര്‍ഷാദ്, നിസാര്‍ തോപ്പയില്‍, ആലിമോന്‍, ലിബ്‌നൂഷ് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!