ക്യാമ്പസുകളില്‍ ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനവുമായി കെ എസ് യു

Web Desk
2 Min Read

കോഴിക്കോട്: സര്‍വ്വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പസുകളില്‍ ഉന്നതവിദ്യാഭ്യാസ സംരക്ഷണദിനം ആചരിക്കും.

city exchange

സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നും സ്വജനപക്ഷപാതത്തിനും അനധികൃത നിയമനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മന്ത്രി ആര്‍ ബിന്ദു രാജിവെച്ചൊഴിയണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ എസ് യു പ്രക്ഷോഭം നടത്തും. സര്‍വ്വകലാശാല സംരക്ഷണത്തിന് ബഹുജന കൂട്ടായ്മക്ക് നേതൃത്വം നല്‍കുമെന്നും അഭിജിത്ത് പറഞ്ഞു.

അര്‍ഹരായവരെ തഴഞ്ഞ് സര്‍വ്വകലാശാലകളില്‍ പാര്‍ട്ടിക്കാരുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയത് ഇത്തരത്തിലാണ്. അനധികൃത നിയമനങ്ങള്‍ക്ക് പിന്തുണ നല്‍കിയ കണ്ണൂര്‍ വി സിയെ വീണ്ടും നിയമിക്കാന്‍ സര്‍വ്വകലാശാല നിയമങ്ങളെ വകുപ്പ് മന്ത്രി കാറ്റില്‍ പറത്തുകയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഉന്നമനത്തിനല്ല മറിച്ച് സംഘപരിവാര്‍ അജണ്ടയ്ക്ക് നിന്നുകൊടുത്ത വി സിയായിരുന്നു ഡോ. ഗോപിനാഥെന്നും അഭിജിത്ത് വിമര്‍ശിച്ചു. എന്നാല്‍ തെറ്റുകള്‍ തിരുത്താനല്ല മറുപടിയില്‍ നിന്നും ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

- Advertisement -
Ad image

സര്‍ക്കാരിന്റെ തെറ്റായ നടപടി ആദ്യഘട്ടം മുതല്‍ തിരുത്താന്‍ ഗവര്‍ണര്‍ ശ്രമിച്ചിരുന്നില്ല. പറയുന്നിടത്ത് ഒപ്പിട്ടു നല്‍കിയതിന്റെ തിരിച്ചടിയാണ് നിലവില്‍ ഗവര്‍ണര്‍ നേരിടുന്നത്. അനധികൃത നിയമനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണെമെന്നും സര്‍വ്വകലാശാലയുടെ പരമാധികാരിയായി ഗവര്‍ണര്‍ തന്നെ തുടരണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ സര്‍ക്കാര്‍ അനാസ്ഥ ചൂണ്ടിക്കാട്ടിയ പ്രഭുദാസ് എന്ന ഉദ്യോഗസ്ഥനെ മറ്റൊരു ഡോ. കഫീല്‍ഖാന്‍ ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗാര്‍ഹിക പീഡനം മൂലം ആത്മഹത്യ ചെയ്ത മോഫിയ്ക്ക് നീതി ലഭിക്കാന്‍ സമരത്തിന് ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ തീവ്രവാദികളായി ചാപ്പകുത്താനാണ് പോലീസ് ശ്രമിക്കുന്നത്. അല്‍അമീന്‍, സല്‍മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതും ഇത്തരത്തിലാണ്. ഇരകളുടെ മതം നോക്കി എന്നു മുതലാണ് പോലീസ് കേസ് എടുക്കാന്‍ തുടങ്ങിയതെന്നും ഇത്തരം നടപടി പോലീസിന് ഗുണകരമാവില്ലെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അഭിജിത്ത് കൂട്ടിചേര്‍ത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!