

കോഴിക്കോട്: ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ടൗണ്‍ പോലീസ്. നഗരമധ്യത്തില്‍ കമ്മത്ത് ലൈനിലെ ജ്വല്ലറിയില്‍ നിന്നാണ് അഞ്ചര പവന്‍ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം ടൗണ്‍ പോലീസ് പിടികൂടിയത്.

തിരുര്‍ പറവണ്ണ സ്വദേശി ആഷിക്കാണ് പിടിയിലായത്. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തി ജ്വല്ലറി ഉടമയുടെ ശ്രദ്ധ തിരിച്ച് മേശയില്‍ ഉണ്ടായിരുന്ന അഞ്ചര പവന്റെ സ്വര്‍ണ്ണക്കട്ടി എടുത്ത് ഇയാള്‍ മുങ്ങുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും സമാനമായ മോഷണം നടത്തിയ പ്രതികളെക്കുറിച്ച് അന്വേഷിച്ചും ആണ് പോലീസ് തിരൂര്‍ പറവണ്ണ യാറുക്കാന്റെപുരക്കല്‍ ആഷിക് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.

ഇയാള്‍ക്കെതിരെ ഫറൂഖ്, തിരൂരങ്ങാടി, തിരൂര്‍, പാണ്ടിക്കാട്, എന്നിവിടങ്ങളില്‍ സമാനമായ രീതിയില്‍ കേസുകള്‍ നിലവിലുണ്ട്. ടൗണ്‍ സി ഐ പി അനിതകുമാരിയുടെ നേതൃത്വത്തില്‍ എസ് ഐമാരായ ഷൈജു സി, അനൂപ് എ പി, സീനിയര്‍ സി പ ിഒ സജേഷ് കുമാര്‍ സി പി ഒമാരായ സജീഷ്, ശ്രീരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

