മുസ്‌ലിംങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നതിനെ വര്‍ഗീയമാക്കരുത്

Web Desk
1 Min Read

കോഴിക്കോട്: ലീഗ് മുസ്ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ അത് വര്‍ഗ്ഗീയമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വഖഫ് വിഷയമടക്കം മുസ്ലിം ലീഗ് വര്‍ഗീയമാക്കി മാറ്റുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ മറുപടി.

city exchange

മുഖ്യമന്ത്രിയുടെ സ്ഥിരം തുറുപ്പ് ചീട്ടാണിത്. സമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും ഇ.ടി പറഞ്ഞു.മൗലികമായ കാര്യങ്ങളില്‍ ലീഗ് വിട്ടുവീഴ്ചക്ക് തയ്യാറല്ല. ലീഗ് പല വിഷയങ്ങളിലും പ്രതികരിക്കുന്നത് സിപിഎമ്മിന് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. വഖഫ് വിഷയത്തില്‍ രണ്ടാംഘട്ട സമരം ആരംഭിക്കും.

സമാന ചിന്താഗതിയുള്ള ആരുമായും ഒത്തുചേര്‍ന്ന് ലീഗ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. എല്ലാവരേയും യോജിപ്പിച്ച് പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇ.ടി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!