പത്മരാജന്‍ പുരസ്‌കാരം ഡോ. സുവിദ് വില്‍സണിന് സമ്മാനിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാന മദ്യ വര്‍ജ്ജന സമിതി സംഘടിപ്പിച്ച ചടങ്ങില്‍ പത്മരാജന്‍ പുരസ്‌കാരം നല്‍കി ലോക റെക്കോര്‍ഡിന്റെ നിറവില്‍ നില്‍ക്കുന്ന കുട്ടി ദൈവം എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍ സുവിദ് വില്‍സണ്‍ നെ അനുമോദിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വൈ ഷിബു പ്രശസ്തി പത്രം നല്‍കി. കവിയും ഗാന രചയിതാവുമായ കാര്യാവട്ടം ശ്രീകണ്ഠന്‍ നായര്‍ പൊന്നാടയണിയിച്ചു ആദരിച്ചു.

city exchange

സമിതിയുടെ ഏഴാം സംസ്ഥാന സമ്മേളന വേദിയായ തൈക്കാട് ശാന്തിഭവനില്‍ ആയിരുന്നു പുരസ്‌കാരം വിതരണം നടന്നത്. സമിതി സംസ്ഥാന പ്രസിഡന്റ് എം റസീഫ് അധ്യക്ഷത വഹിച്ചു. സിനിമാ താരം പ്രേംകുമാര്‍ മുഖ്യാതിഥി ആയി. കവി കുന്നത്തൂര്‍ ജയപ്രകാശ്, റോബര്‍ട്ട് സാം, അനില്‍ ഗുരുവയുരപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സംസ്ഥാന സെക്രട്ടറി ആയ റസാല്‍ ശബര്‍മതി സ്വാഗതവും ജില്ലാ സെക്രട്ടറി ഷാജി നന്ദിയും അര്‍പ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!