കരിപ്പൂര്‍- സൗദി സര്‍വീസുകള്‍ ജനുവരി 11 മുതല്‍

Web Desk
1 Min Read

കരിപ്പൂര്‍: ജനുവരി 11 മുതല്‍ കരിപ്പൂരില്‍ നിന്നും സൗദി അറേബ്യയിലേക്ക് വിമാന സര്‍വീസ് പുനഃരാരംഭിക്കും. ഫ്‌ളൈ നാസ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് കരിപ്പൂര്‍- സൗദി സര്‍വീസ് നടത്തുക.

city exchange

ഫ്ളൈ നാസ് റിയാദിലേക്കും ഇന്‍ഡിഗോ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. കോവിഡിനോടനുബന്ധിച്ച് നിര്‍ത്തിയ സര്‍വീസാണ് ഫ്ളൈ നാസ് പുന:രാരംഭിക്കുന്നത്.

റിയാദ് സെക്ടറില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുണ്ടാവുക. രാവിലെ ഏഴരയ്ക്ക് കരിപ്പൂരിലെത്തുന്ന റിയാദ് വിമാനം എട്ടരയോടെ മടങ്ങും. ഈ സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് ജിസാന്‍, അബഹ, ജിദ്ദ, ദമ്മാം, മദീന, അല്‍ഹസ തുടങ്ങിയ സൗദിയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം കണക്ഷന്‍ വിമാനം ലഭിക്കുമെന്ന് ഫ്ളൈ നാസ് അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image

ഇന്‍ഡിഗോയുടെ സര്‍വീസ് ജിദ്ദയിലേക്ക് തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പതരയ്ക്കായിരിക്കും. രാവിലെ 10.40നാണ് ഈ വിമാനം തിരികെയെത്തുക.

ദമ്മാമില്‍ നിന്നുള്ള വിമാം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 7.35ന് കരിപ്പൂരിലെത്തി 8.35ന് പറക്കും. നിലവില്‍ ചാര്‍ട്ടര്‍ സര്‍വീസുകളാണ് നടത്തുന്നതെന്നും എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

സൗദി യാത്രക്ക് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. മുഖീം പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ദേശീയ വിമാന കമ്പനികളായ എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും സര്‍വീസിന് ഒരുങ്ങുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതാണ് ഇവിടേക്കുള്ള സര്‍വീസ് നഷ്ടപ്പെടാന്‍ കാരണമായത്. വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ മാത്രമാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ കരിപ്പൂരിലെത്തുക.

Share This Article
Leave a Comment
error: Content is protected !!