

ദോഹ: മര്‍കസ് എക്സലന്‍സ് കമ്മിറ്റി രൂപീകരണ യോഗം കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മര്‍കസ് അലുംനി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു.

മര്‍കസ് എക്സലന്‍സി ക്ലബ്ബ് ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളായി അബ്ദുറഹ്മാന് വി ഒ ടി (പ്രസി), നൂര്‍ മുഹമ്മദ് (ജന സെക്ര), സിദ്ദീഖ് പുറായില്‍ (ഫിനാ സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ സ്വാഗതവും ജസീല്‍ മാടായി നന്ദിയും പറഞ്ഞു
