വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും ആനുകൂല്യം നല്‍കണം: കെ.എം.സി.സി ഖത്തര്‍

Web Desk
1 Min Read

ദോഹ: കോടതി വിധിയുടെ പാശ്ചാത്തലത്തില്‍ കൊറോണ മൂലം വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ ആശ്രിതര്‍ക്കും ആനുകൂല്യം നല്‍കണമെന്ന് ഖത്തര്‍ കെ.എം.സി.സി ആവശ്യപ്പെട്ടു. കൊറോണ മൂലം മരിച്ച മുഴുവന്‍ പേരുടെയും ആശ്രിതര്‍ക്ക് ആനുകൂല്യം നല്‍കണമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചാണ് സംഘടന ഇക്കാര്യം ആവശ്യപ്പെട്ടത്. ആനുകൂല്യം ലഭിക്കുന്നവരില്‍ പ്രവാസികളുടെ ബന്ധുക്കളെയും ഉള്‍പ്പെത്തുണമെന്നു ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മറ്റി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോടാണ് ആവശ്യപ്പെട്ടത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ, വിദേശങ്ങളിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടുകളില്‍ നിന്നോ ഇതിനുള്ള തുക കണ്ടെത്തണം. ഈ ആവശ്യം ഉള്‍പ്പെടെ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര -കേരള സര്‍ക്കാരുകള്‍ക്കും, ഇന്ത്യന്‍ എംബസ്സിക്കും നിവേദനം നല്‍കുമെന്ന് കെഎംസിസി ഖത്തര്‍ പ്രസ്താവനയില്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!