

ദോഹ: ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ചൊവ്വാഴ്ച 4369 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 621 ആയി. ഇന്ന് മരിച്ചവര്‍ക്ക് 57, 91 വയസ്സാണ് പ്രായം.

കോവിഡ് പുതുതായി ബാധിച്ചവരില്‍ 3573 പേര് ഖത്തറിലുള്ളവരും 596 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് എത്തിയവരുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച നിലവിലുള്ള എണ്ണം 28470 ആയി വര്‍ധിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനകം 828 പേരാണ് രോഗമുക്തരായത്.

തീവ്രപരിചരണ വിഭാഗത്തില്‍ ഏഴുപേരേയും ആശുപത്രിയില്‍ ചികിത്സയ്ക്കായി 65 പേരെയും പുതാതായി പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ 57 പേരും ആശുപത്രിയില്‍ 539 പേരും ചികിത്സയിലുണ്ട്.

