ഒമിക്രോണിനെതിരെയുള്ള വാക്‌സിന്‍ മാര്‍ച്ചോടെ തയ്യാറാകുമെന്ന് ഫൈസര്‍

Web Desk
1 Min Read

ദോഹ: ഒമിക്രോണിനെതിരെയുള്ള വാക്‌സിന്‍ മാര്‍ച്ചോടെ തയ്യാറാകുമെന്ന് ഫൈസര്‍. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരായ വാക്‌സിന്റെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.

city exchange

മറ്റു വകഭേദങ്ങളെ കൂടി ലക്ഷ്യമിട്ടുള്ളതാണ് വാക്‌സിനെന്നും ഉത്പാദന പ്രക്രിയകള്‍ ആരംഭിച്ചതായും ഫൈസര്‍ സി ഇ ഒ ആല്‍ബര്‍ട്ട് ബോര്‍ല പറഞ്ഞു.
നവീകരിച്ച വാക്‌സിന്‍ മാര്‍ച്ചോടെ യു എസ് റെഗുലേഷനു മുമ്പില്‍ ഹാജരാക്കുകയും പിന്നാലെ കമ്പോളത്തില്‍ ലഭ്യമാക്കുകയും ചെയ്യും.

നവംബറില്‍ സൗത്ത് ആഫ്രിക്കയില്‍ പുതിയ വകഭേദം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വാക്‌സിന്‍ ഉത്പാദനത്തിനുള്ള പദ്ധതികള്‍ ആരംഭിച്ചിരുന്നതായി ഫൈസര്‍ അറിയിച്ചു.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഭീമന്‍ മരുന്നു നിര്‍മാതാക്കളായ ഫൈസര്‍ ജര്‍മന്‍ പങ്കാളികളായ ബയോഎന്‍ ടെക്കുമായി ചേര്‍ന്ന് കൂടുതല്‍ ഡോസുകളുള്ള വാക്‌സിന്‍ ഉത്പാദിപ്പിച്ച് വ്യത്യസ്ത ഡോസ് ഷെഡ്യൂള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ട്.

- Advertisement -
Ad image

ഗുളിക രൂപത്തില്‍ ഉപയോഗിക്കാവുന്ന കോവിഡ് ചികിത്സാ സമ്പ്രദായം ഏതാനും ആഴ്ചകള്‍ക്കകം പുറംലോകത്തെത്തിക്കാനും പദ്ധതിയുണ്ട്.

Share This Article
Leave a Comment
error: Content is protected !!