ബൈത്താന്‍കുട്ടി സ്മാരക രക്തദാന ക്യാമ്പ് 14ന്

Web Desk
0 Min Read

ദോഹ: ഇന്‍കാസ് ഖത്തറിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന ബൈത്താന്‍കുട്ടിയുടെ സ്മരണാര്‍ഥം ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 14ന് വെള്ളിയാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.

city exchange

രക്തദാന ക്യാമ്പിനോടനുബന്ധിച്ച് പ്രാഥമിക ഹെല്‍ത്ത് ചെക്കപ്പിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എച്ച് എം സിക്ക് അടിയന്തിരമായി രക്തദാതാക്കളെ അവശ്യമുളള ഈ അവസരത്തില്‍ എല്ലാ പ്രവാസികളും ഇതിനായി മുന്നോട്ട് വരണമെന്ന് ഇന്‍കാസ് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ശിവാനന്ദന്‍ കൈതേരിയുമായി 70944344 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!