എസ് സോമനാഥ് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍

Web Desk
1 Min Read

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചെയര്‍മാനായി എസ് സോമനാഥിനെ നിയമിച്ചു. കെ ശിവന്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണിത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

city exchange

തിരുവനന്തപുരം വി എസ് എസ് സി ഡയറക്ടറാണ് നിലവില്‍ സോമനാഥ്. 2018 ജനുവരിയിലാണ് സോമനാഥ് വി എസ്എ സ് സി ഡയറക്ടറായി ചുമതലയേറ്റത്. അതിന് മുമ്പ് രണ്ടര വര്‍ഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ മേധാവിയായിരുന്നു.

ജി എസ് എല്‍ വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് സോമനാഥ്. ടി കെ എം എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ സോമനാഥ്. ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയറോസ്പേസ് എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. 1985ലാണ് സോമനാഥ് ഇസ്രൊയിലെത്തുന്നത്. വി എസ് എസ് സിയില്‍ തന്നെയായിരുന്നു തുടക്കം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!