

ദുബായ്: കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധന നടത്തണമെന്നും പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വാക്സിന് എടുക്കാത്തവര്‍ക്ക് 10 ദിവസവും 2 ഡോസ് സ്വീകരിച്ചവര്‍ക്ക് ഏഴു ദിവസവുമാണ് ക്വാറന്റൈന്.

വാക്സിന് എടുക്കാത്തവര്‍ 9 -ാം ദിവസവും സ്വീകരിച്ചവര്‍ 6-ാം ദിവസവും പി സി ആര് പരിശോധന നടത്തണമെന്ന് അബുദാബി ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. പോസിറ്റീവ് ആണെങ്കില്‍ വാഹനത്തില്‍ ഇരുന്നുള്ള മറ്റൊരു പരിശോധനയ്ക്കു കൂടി വിധേയരാകാം ഇതിലും പോസിറ്റീവ് ആണെങ്കില്‍ ഉടന്‍ അംഗീകൃത ക്വാറന്റൈന് സെന്ററുകളിലേക്കു മാറണം. അല്‍ മഫ്റഖ് ആശുപത്രി, മുഷ്റിഫ് കോവിഡ് സെന്റര്‍, അല്‍ ഖുബൈസിലെ കോണ്‍ഫറന്‍സ്, ദഫ്റ മദീന സായിദ് സെന്റര്‍ എന്നിവയ്ക്കു പുറമെ ദഫ്റയിലെ മറ്റ് ആശുപത്രികളിലും കോവിഡ് പരിചരണ സൗകര്യമുണ്ട്.

24 മണിക്കൂറിനിടെ 2 നെഗറ്റീവ് ഫലം, 10 ദിവസം ക്വാറന്റൈന് (അവസാന മൂന്ന് ദിവസം രോഗലക്ഷ ക്ഷണമില്ലെങ്കില്‍) എന്നിവയാണ് ക്വാറന്റൈന് അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍.
സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രോഗബാധിതരായ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനും പരിചരണ സൗകര്യങ്ങള്‍ക്കും 909 നമ്പറില്‍ വിളിക്കാവുന്നതാണ്. വിവരം ലഭിച്ചാലുടന്‍ ക്വാറന്റൈന് കേന്ദ്രത്തിലേക്കു മാറ്റും. ശ്വാസതടസ്സമോ മറ്റ് ഗുരുതര പ്രശ്നങ്ങളോ ഉണ്ടായാല്‍ 999 നമ്പറില്‍ വിളിക്കാം.

