ഖത്തറില്‍ വിസക്കച്ചവടക്കാര്‍ ജാഗ്രതൈ; ഒരു ലക്ഷംറിയാല്‍ വരേ പിഴ

Web Desk
1 Min Read

ദോഹ: ഖത്തറില്‍ വിസ കച്ചവടത്തിനെതിരേ കടുത്ത നടപടിയുമായി അധികൃതര്‍. കൊവിഡ് മഹാമാരിയില്‍ തൊഴില്‍ നഷട്ടപ്പെട്ട പ്രയാസത്തിലായ മലയാളികളെയുള്‍പ്പെടെ വിസത്തട്ടിപ്പിന് ഇരയാവുന്ന സന്ദര്‍ഭത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. വിസക്കച്ചവടക്കാര്‍ പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരേ തടവോ 50,000 റിയാല്‍ പിഴയോ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാലായി ഉയരും. ആഭ്യന്തരമന്ത്രാലയത്തിലെ ഓഫിസര്‍ ലഫ്റ്റനന്റ് അഹ്‌മദ് അബ്ദുല്ല സലിം ഇക്കാര്യം വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഓടിപ്പോകുന്ന തൊഴിലാളികളെ സംബന്ധച്ച നടപടിക്രമങ്ങള്‍ക്കായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ച്ച് ആന്റ് ഫോളോ അപ്പ് സര്‍വീസ് തുടങ്ങുെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അനധികൃതമായി കൈവശം വെക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ 25000 റിയാല്‍ വരേ പിഴ ചുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യങ്ങള്‍ക്ക് ശേഷം പാസ്‌പോര്‍ട്ട് ഉടസ്ഥരെ ഏല്‍പ്പിക്കണം.

city exchange
Share This Article
Leave a Comment
error: Content is protected !!