കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. ജോര്‍ജ് ഓണക്കൂറിനെ പി ആര്‍ ഫൗണ്ടേഷന്‍ ആദരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. ജോര്‍ജ് ഓണക്കൂറിനെ പി ആര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

city exchange

അദ്ദേഹത്തിന്റെ വസതിയില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സി പി ഐ കേന്ദ്ര കമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സബീര്‍ തിരുമല എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി ബിനോയ്, അംഗങ്ങളായ ഡോ. വിജിന്‍ രാജ്, ദീപേഷ്, വയലിനിസ്റ്റ് രഞ്ജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!